വിഴിഞ്ഞം: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടികൂടി.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത തൂത്തുക്കുടി സ്വദേശി സുമതിയുടെ ഉടമസ്ഥതയിലുള്ള തമിഴ്നാട് ബോട്ട് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കൈമാറി.
മുതലപ്പൊഴിയിൽ പട്രോളിംഗിനിടയിൽ മതിയായ രേഖകളില്ലാത്തതിനാൽ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നിർദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്ത ലോറൻസിന്റെ ഉടമസ്ഥയിലുള്ള തമിഴ്നാട് ബോട്ട് പിടികൂടി 90000 രൂപ പിഴയും മീൻ ലേലം ചെയ്ത വകയിൽ 50000 രൂപയും ഈടാക്കി.