“10 വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകും” വിഴിഞ്ഞം കോണ്‍ക്ലേവിന് തുടക്കമായി

IMG_20250128_221615_(1200_x_628_pixel)

തിരുവനന്തപുരം :അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടിക്കൊടുക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.

വിഴിഞ്ഞം കോണ്‍ക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോള സുസ്ഥിര വികസന സൂചികയില്‍ കേരളം മികച്ചതാണെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 1.16 ശതമാനം വിസ്തൃതിയും 2.8 ശതമാനം ജനസംഖ്യയുമുള്ള കേരളം ജിഡിപിയില്‍ നാലു ശതമാനമാണ് രാജ്യത്തിനു സംഭാവന ചെയ്യുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യ, മേക്ക് ഇന്‍ കേരള എന്ന തരത്തിലാണ് കേരളം വളരുന്നതെന്നും രാജീവ് പറഞ്ഞു.

നാലാം നൂറ്റാണ്ടില്‍ സംഘകാലഘട്ടത്തില്‍ വിഴിഞ്ഞത്ത് തുറമുഖം നിലനിന്നിരുന്നതായി ചരിത്രരേഖകളുണ്ടെന്നും 21-ാം നൂറ്റാണ്ടിലും വിഴിഞ്ഞം വികസനത്തിന്റെ തേരാളിയായി മാറുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ശശിതരൂര്‍ എംപി പറഞ്ഞു.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, അദാനി പോര്‍ട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പ്രണവ് ചൗധരി, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ഹരികൃഷ്ണന്‍, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടര്‍ മീര്‍ മുഹമ്മദ്, വിസില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, എസ്ബിഐ സിജിഎം എ.ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ‌സ്ട്രീസിന്റെ സഹകരണത്തോടെ കെഎസ്ഐഡിസിയാണ് രണ്ടുദിവസത്തെ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!