വിഴിഞ്ഞം കോൺക്ലേവിനു സമാപനം

IMG_20250130_230411_(1200_x_628_pixel)

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്കുനീക്കത്തിനു റെയിൽ, റോഡ് കണക്ടിവിറ്റി സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ.

ബാലരാമപുരത്തുനിന്നു തുറമുഖത്തേക്കുള്ള 10 കിലോമീറ്റർ റെയിൽപാത 4 വർഷത്തിനകം യാഥാർഥ്യമാകുമെന്നു വിഴിഞ്ഞം കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

തുറമുഖത്തുനിന്നു ദേശീയപാത 66ലേക്കുള്ള കണക്ടിവിറ്റി 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ദേശീയപാത അതോറിറ്റിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അതുവരെ എൻഎച്ച്-66ലേക്കു താൽക്കാലിക ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു.

കേരളത്തിൽ നിക്ഷേപം നടത്തുന്ന വ്യവസായികൾക്ക് തൊഴിൽ പ്രതിസന്ധി നേരിടേണ്ടിവരില്ലെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിഴിഞ്ഞം കോൺക്ലേവ് രണ്ടാം എഡിഷൻ അടുത്ത ജനുവരിയിൽ സംഘടിപ്പിക്കുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, ദിവ്യ എസ്.അയ്യർ, പ്രദീപ് ജയരാമൻ തുടങ്ങിയവർ പ്രസംഗിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!