തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഫെബ്രുവരി 5ന് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐഎൻസിഒഐഎസ്).
കേരള തീരത്തേക്ക് 0.2 മുതൽ 0.6 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ എത്തുന്നതിനാൽ കടലാക്രമണ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം