വെഞ്ഞാറമൂട് : ഭർതൃമതിയായ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അപവാദ പ്രചാരണത്തെ തുടർന്നാണ് ഇവർ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
അപവാദ പ്രചാരണം നടത്തുന്നുവെന്നും അശ്ലീല സന്ദേശങ്ങൾ അയച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി രണ്ടു പേർക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.
പിരപ്പൻകോട് പാലാംകോണം കൂത്തുപറമ്പ് ഗൗരീനന്ദനത്തിൽ ബിജുവിന്റെ ഭാര്യ പ്രവീണയെ (34) ആണ് ഇന്നലെ രാവിലെ വെഞ്ഞാറമൂട് മുക്കുന്നൂരിലുള്ള ഇവരുടെ കുടുംബവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദേശത്ത് ജോലിയുള്ള ഭർത്താവ് ഇന്നലെ രാവിലെ പ്രവീണയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് രക്ഷിതാക്കളെ അറിയിച്ചു. ഇവർ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു