കള്ളിക്കാട്:കള്ളിക്കാട്ട് തണ്ണീർത്തട ദിനാചരണം നടത്തി.
കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ “നമ്മുടെ ഭാവിക്കായി തണ്ണീർത്തടങ്ങളെ സംരക്ഷിക്കുക” എന്ന ഉദ്ദേശത്തോടെ മൈലക്കര യു .പി.എസ് സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട്മൈലക്കര വലിയ കുളത്തിന് സമീപം മുള തൈകൾ നട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ തണ്ണീർതട ദിനാചരണം ഉദ്ഘാടന നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ബിന്ദു വി രാജേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സാനുമതി, വാർഡ് മെമ്പർ അനില, തുടങ്ങിയവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.
കൃഷി ഓഫീസർ ശരണ്യ കെ.എസ് തണ്ണീർത്തട ദിന പ്രാധാന്യത്തെ കുറിച്ച് ക്ലാസുകൾ നയിച്ചു.കൃഷി അസിസ്റ്റൻറ് മാരായ ചിഞ്ചു, ശ്രീദേവി ,സാബു ആശംസകൾ അറിയിച്ചു.
കർഷകർ, മൈലക്കര യുപിഎസ് സ്ക്കൂൾ അധ്യാപകർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. ജല സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ അണിചേർന്നു.