തിരുവനന്തപുരം:ആര്‍ത്തവ ശുചിത്വത്തിന്റെ ഭാഗമായി മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കളക്ട്രേറ്റിലെ വനിതാ ജീവനക്കാര്‍ക്കായി മെന്‍സ്ട്രല്‍ കപ്പ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു.
സാനിറ്ററി പാഡ് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും വനിതകള്‍ മെന്‍സ്ട്രല്‍ കപ്പും പുനഃരുപയോഗിക്കാവുന്ന സാനിറ്ററി പാഡുകളും ശീലമാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.
ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് കിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.
പരിപാടിയില്‍ പങ്കെടുത്ത കളക്ട്രേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകൾ വിതരണം ചെയ്തു. കിംസ് ആശുപത്രിയിലെ ഡോ.അന്നപൂര്‍ണ, ഡോ.ലിസി വിന്‍സെന്റ് എന്നിവര്‍ ക്ലാസ്സെടുത്തു.