തിരുവനന്തപുരം:നവീകരിച്ച മഠത്തുനട ഉദിയന്നൂര്‍ – നാലാഞ്ചിറ റോഡിന്റെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എല്‍.എ നിർവഹിച്ചു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് പ്രവൃത്തി നിര്‍വഹിച്ചത്.
തിരുവനന്തപുരം നഗരസഭ നികുതി അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. സുരകുമാരി, കൗണ്‍സിലര്‍ എം.എസ്. കസ്തൂരി എന്നിവർ പങ്കെടുത്തു.