ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ നടക്കും.
രാവിലെ 10.15ന് ക്ഷേത്ര മേൽശാന്തി വെൺകുളം കൃഷ്ണരാജ മഠത്തിൽ ഗോപാലകൃഷ്ണ റാവു പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 11.30ന് ശേഷം പൊങ്കാല നിവേദ്യം.
ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രപ്പറമ്പ് നിരപ്പാക്കി അടുപ്പുകൾ കൂട്ടുന്ന പ്രവൃത്തികൾ പൂർത്തിയായിവരുന്നു. പൊങ്കാല ദിവസം ശാർക്കര കോമ്പൗണ്ടിൽ ഒരു വാഹനവും പ്രവേശിപ്പിക്കില്ല. പൊങ്കാല ദിവസം ക്ഷേത്ര ദർശനത്തിനും നിയന്ത്രണങ്ങളുണ്ട്.