തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹതകൾ നീങ്ങുന്നു.
കേസിൽ കുഞ്ഞിന്റെ അമ്മാവനായ ഹരികുമാർ മാത്രമാണ് പ്രതിയെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്. ഹരികുമാർ കുറ്റം സമ്മതിച്ചതായി കഴിഞ്ഞദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു.
ഹരികുമാറും കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയും സഹോദരിയുമായ ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം രാത്രി ശ്രീതു ഹരികുമാറിന്റെ മുറിയിലെത്തിയിരുന്നു.
എന്നാൽ കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി. ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സഹോദരി മുറിയിൽ തിരികെയെത്താത്തതിന്റെ ദേഷ്യത്തിൽ പുലർച്ചെ കുഞ്ഞിനെ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.