തിരുവനന്തപുരം:മുട്ടട-വഴയില റോഡിലെ ഗ്യാസ് പൈപ്പ് ലൈന്‍ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പരുത്തിപ്പാറ-അമ്പലമുക്ക് റോഡില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
മുട്ടട-വഴയില റോഡിലെ ഗ്യാസ് പൈപ്പ് ലൈന്‍ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് 14.02.2025 തീയതി രാത്രി 10.00 മണി മുതല്‍ പൈപ്പ് ലൈന്‍ പ്രവര്‍ത്തികള്‍ അവസാനിക്കുന്നത് വരെ പരുത്തിപ്പാറ-അമ്പലമുക്ക് റോഡില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
റോഡ് ക്രോസ്സ് ചെയ്ത് പ്രവര്‍ത്തികള്‍ ചെയ്യുന്നതിനാല്‍ മുട്ടട ഭാഗത്ത് നിന്നും അമ്പലമുക്ക് ഭാഗത്തേക്കും, വയലിക്കട ഭാഗത്തു നിന്നും മുട്ടട ഭാഗത്തേക്കും വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സാധിക്കാത്തതാണ്.
പരുത്തിപ്പാറ ഭാഗത്തു നിന്നും അമ്പലമുക്ക്,പേരൂര്‍ക്കട ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ പരുത്തിപ്പാറ-കേശവദാസപുരം-പട്ടം-മരപ്പാലം-കുറവന്‍കോണം വഴിയോ പരുത്തിപ്പാറ-നാലാഞ്ചിറ-മണ്ണന്തല-കുടപ്പനകുന്ന്-പേരൂര്‍ക്കട വഴിയോ പോകേണ്ടതാണ്.
പേരൂര്‍ക്കട,അമ്പലമുക്ക്,കുറവന്‍കോണം ഭാഗങ്ങളില്‍ നിന്നും പരുത്തിപ്പാറ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-കുടപ്പനകുന്ന്-മണ്ണന്തല -നാലാഞ്ചിറ വഴിയോ,കവടിയാര്‍-കറവന്‍കോണം:-പട്ടം-കേശവദാസപുരം വഴിയോ, വഴലിക്കട- കിഴക്കേ മുക്കോല-മണ്ണന്തല -നാലാഞ്ചിറ വഴിയോ പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.