കഴക്കൂട്ടം: പാർവ്വതി പുത്തനാറിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി.
മേനംകുളം കൽപന കോളനി സ്വദേശി ലളിത (72) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
മാനസികാസ്വാസ്ഥ്യമുള്ള ഇവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആറിന് കരയിലുള്ള വീട്ടിലായിരുന്നു ഇവർ ഭർത്താവിനൊപ്പം താമസിച്ചിരുന്നത്.
പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക് മടങ്ങിയത്.
വരുന്ന വഴിക്ക് കാൽതെറ്റി പാർവതിപുത്തനാറിലേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ് ‘