തിരുവനന്തപുരം: എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറിനെത്തുടർന്ന് റൺവേ തുറന്നു കൊടുക്കുന്നത് വൈകിയതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ കൊച്ചി, മധുര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
തകരാർ പൂർണമായി പരിഹരിച്ച ശേഷം റൺവേ 7.15നു തുറന്നു. എല്ലാ സർവീസുകളും സാധാരണഗതിയിലായി.