തിരുവനന്തപുരം: മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായ മൂന്നാം തവണയും നേടി തിരുവനന്തപുരം നഗരസഭ.
2023-24 വർഷത്തെ വിവിധ മേഖലകളിലെ പ്രവർത്തന മികവാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.
പദ്ധതി നിർവഹണത്തിലെ മികച്ച മുന്നേറ്റം,സദ്ഭരണം,കൗൺസിലിന്റെയും,സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും ചിട്ടയായ പ്രവർത്തനം,സംരംഭകത്വം,വികസന ആരോഗ്യശുചിത്വക്ഷേമ പ്രവർത്തനങ്ങൾ,നികുതി വരുമാനത്തിലെ വർദ്ധന,കേന്ദ്രസംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ്.