തിരുവനന്തപുരം:ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം , കരുംകുളം ഗ്രാമ പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിൽ ഫെബ്രുവരി 24 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയും വോട്ടെണ്ണൽ നടക്കുന്ന 25.02.2025 നും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മുൻനിശ്ചയിച്ച പൊതു പരീക്ഷകൾക്ക് ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പ്രഖ്യാപിച്ച പ്രാദേശിക അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.