തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എല്‍ഡിഎഫ് മുന്നിൽ.
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-ശ്രീവരാഹം വാര്‍ഡ് സിപിഎം സിറ്റിങ് സീറ്റ് നിലനിർത്തി.വി.ഹരികുമാർ ബിജെപിയിലെ മിനിയെ 12 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
കരുംകുളം. ഗ്രാമപ്പഞ്ചായത്ത്-കൊച്ചുപള്ളി- സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി സേവ്യര്‍ ജറോണ്‍ 169 വോട്ടുള്‍ക്ക് വിജയിച്ചു.
പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്ത്-പുളിങ്കോട്- യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ സെയ്ദ് സബർമതി 57 വോട്ടുകൾക്കാണ് വിജയിച്ചത്.
പാങ്ങോട് ഗ്രാമപ്പഞ്ചായത്ത്-പുലിപ്പാറ- യുഡിഎഫ് സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. കോണ്‍ഗ്രസ് മൂന്നാമതായി. എസ്ഡിപിഐ സ്ഥാനാര്‍ഥി മുജീബ് പുലിപ്പാറ 674 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.