തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഭക്ഷ്യസംരംഭകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടി തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനില്‍ നാളെ ഉച്ചയ്ക്ക് 2ന് നടത്തുമെന്ന് നേമം ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു.
പൊങ്കാലയ്ക്കെത്തുന്ന ഭക്തജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷ ബോധവൽക്കരണപരിപാടി സംഘടിപ്പിക്കുന്നത്.