തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി എഡിഎം ബീന പി.ആനന്ദ് ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വീടുകളിലും തൊഴിലിടങ്ങളിലും തുല്യ പ്രാധാന്യമുണ്ടെന്നും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടെന്നും ബീനാ പി.ആനന്ദ് പറഞ്ഞു.
ലഹരിക്കെതിരെ വളരെ ജാഗ്രതയോടെ പോരാടണം. മാതാപിതാക്കളായ നമ്മള്‍ ഓരോരുത്തരും നമ്മുടെ കുട്ടികളെ കരുതലോടെ ശ്രദ്ധിച്ച് അവരോടൊപ്പം സമയം ചെലവഴിക്കണമെന്നും എഡിഎം പറഞ്ഞു.
എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശങ്ങള്‍, സമത്വം, ശാക്തീകരണം എന്നാണ് ഈ വര്‍ഷത്തെ വനിതാദിന സന്ദേശം. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ ) ഷീജാ ബീഗം അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ലോ ഓഫീസര്‍ ലിജി അല്‍ഫോന്‍സ്, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.