തിരുവനന്തപുരം: പെണ്‍സുഹൃത്തായിരുന്ന ഫര്‍സാനയോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മൊഴി.
പണയംവെക്കാന്‍ വാങ്ങിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യത്തിന് കാരണം. കഴിഞ്ഞദിവസം അഫാന്‍ നല്‍കിയ മൊഴിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പണയംവെക്കാനായി വാങ്ങിയ മാല അഫാന്‍ തിരികെ എടുത്തുനല്‍കിയിരുന്നില്ല. മാല തിരികെ വേണമെന്ന് ഫര്‍സാന നിര്‍ബന്ധിച്ചു. തുടര്‍ന്ന് പിതാവിന്റെ പേരിലുള്ള കാര്‍ പണയപ്പെടുത്തിയാണ് ഫര്‍സാനയുടെ മാല തിരികെ എടുത്തുകൊടുത്തത്. ഇതാണ് വൈരാഗ്യത്തിന് കാരണമായത്.