തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി രണ്ടുനാൾ മാത്രം.
പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.13ന് രാവിലെ 10.15ന് പൊങ്കാല അടുപ്പുകൾ ജ്വലിക്കും.
ശ്രീകോവിലിൽ നിന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറും. അദ്ദേഹം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ അഗ്നി പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും.
സഹമേൽശാന്തി വലിയതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും ക്ഷേത്രത്തിന് മുൻവശത്തെ പാട്ടുപുരയ്ക്കടുത്തുള്ള പണ്ടാര അടുപ്പിലും അഗ്നിപകരും. തുടർന്ന് നഗരത്തിലെ വീഥികളിലും വീട്ടുമുറ്റങ്ങളിലും പൊങ്കാല അടുപ്പുകൾ ജ്വലിക്കും. ഉച്ചയ്ക്ക് 1.15നാണ് പൊങ്കാല നിവേദ്യം