നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

IMG_20250214_171126_(1200_x_628_pixel)

തിരുവനന്തപുരം:  നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി.

നെയ്യാറ്റിന്‍കര കൊറ്റാമം സ്വദേശി സൗമ്യ ആണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ മരിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടിൽ സൗമ്യയും ഭർത്താവും ഭർതൃമാതാവുമായിരുന്നു ഉണ്ടായിരുന്നത്.

പിന്നാലെ ഭർത്താവ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!