തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കിടെ പതിനഞ്ചോളം പേർക്ക് സ്വർണമാല നഷ്ടപ്പെട്ടതായി പരാതി.
ഫോർട്ട്, കന്റോൺമെന്റ്, തമ്പാനൂർ,വഞ്ചിയൂരടക്കമുള്ള വിവിധ സ്റ്റേഷൻ പരിധിയിലാണ് മാല നഷ്ടപ്പെട്ടതായി പരാതിയുമായി എത്തിയത്.
ഇതിനിടെ സ്വർണമാലകളുമായി രണ്ട് സ്ത്രീകളെ ഫോർട്ട് പൊലീസ് പിടികൂടി.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ അനു(31), ഇശകി (44) എന്നിവരാണ് പിടിയിലായത്.
പൊങ്കാല കഴിഞ്ഞ് ബസിൽ കയറാൻ തുടങ്ങുകയായിരുന്ന സ്ത്രീയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിന് സമീപത്തുവച്ചായിരുന്നു സംഭവം.ഇന്നലെ രാവിലെ നഗരത്തിലെത്തിയ ഇവർ വേഷം മാറി മോഷണം നടത്തുകയായിരുന്നു.
മറ്റുകേസുകളിൽ സ്വർണമാല നഷ്ടമായതെല്ലാം മോഷണമാണെന്ന് ഉറപ്പാക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്