സംസ്ഥാന ക്ഷീര സഹകാരി പുരസ്കാരം വെങ്ങാനൂർ സ്വദേശി സജു ജെ എസ് ഏറ്റുവാങ്ങി

IMG_20250314_182057_(1200_x_628_pixel)

തിരുവനന്തപുരം :സംസ്ഥാന ക്ഷീര സഹകാരി പുരസ്കാരം തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സജു ജെ എസ് ഏറ്റു വാങ്ങി. ഒരു ലക്ഷം രൂപയാണ് പുരസ്കാരം.

തിരുവനന്തപുരം, എറണാകുളം, മലബാർ മേഖല തലത്തിൽ പൊതുവിഭാഗം, വനിത, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലായി 9 അവാർഡുകളും വിതരണം ചെയ്തു. കൂടാതെ 14 ജില്ലകളിലും ജനറൽ, വനിത, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിൽ ഉൾപ്പെടെ 42 പുരസ്കാരങ്ങൾ നൽകി.

എറണാകുളം മേഖല തലത്തിൽ വനിതാ വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നിന്ന് പുറപ്പുഴ സ്വദേശി കാവാനാൽ വീട്ടിൽ നിഷാ ബെന്നി പുരസ്കാരം നേടി.

ഇടുക്കി ജില്ലാതലത്തിൽ ജനറൽ വിഭാഗത്തിൽ പടമുഖം സ്വദേശി ബിജു വാസുദേവൻ നായർ ( പുറമറ്റം ഡയറി ഫാം, പടമുഖം) പുരസ്കാരം ഏറ്റുവാങ്ങി. വനിതാ വിഭാഗത്തിൽ ചെല്ലാർ കോവിൽ സ്വദേശി മോളി ലാലച്ചൻ, പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ മണിയാറൻകുടി സ്വദേശി മിനി സുകുമാരനും പുരസ്കാരം നേടി.

ഡോ. വർഗ്ഗീസ് കുര്യൻ അവാർഡ്, മികച്ച ക്ഷീരകർഷക ക്ഷേമനിധി അവാർഡ്, ക്ഷീര സംഘം ജീവനക്കാർക്കുള്ള അവാർഡ് എന്നിവയും ഇതോടൊപ്പം വിതരണം ചെയ്തു. പട്ടിക ഉള്ളടക്കം ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!