കെ.എസ്.ആർ.ടി.സി പാറശ്ശാല യൂണിറ്റിൽ അത്യാധുനിക ഡ്രൈവിംഗ് സ്കൂൾ

IMG_20250315_211008_(1200_x_628_pixel)

പാറശ്ശാല :കെ.എസ്.ആർ.ടി.സി പാറശ്ശാല യൂണിറ്റിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സജ്ജമായി.

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഡ്രൈവിങ് സ്‌കൂൾ തുടങ്ങുന്നത്. മികച്ച പാഠ്യപദ്ധതിയാണ് സ്‌കൂളിനായി തയ്യാറാക്കിയിട്ടുള്ളത്.

ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയ സൗകര്യങ്ങളൊടെയാണ് സ്‌കൂൾ പ്രവർത്തിക്കുക. മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശമാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകൾ നൽകുന്നത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌കർഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണ് കെഎസ്ആർടിസിയും സ്വീകരിച്ചിട്ടുള്ളത്. കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകൾ ഇതിന് ഉപയോഗിക്കും. കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരെയാണ് ഈ സ്‌കൂളുകളിൽ പരിശീലകരായി നിയോഗിച്ചിട്ടുള്ളത്. സ്ത്രീകൾക്കായി വനിതാ പരിശീലകരും ഉണ്ട്.

കേവലം പ്രാക്ടിക്കൽ ക്ലാസുകൾ മാത്രമല്ല വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങൾക്കും പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുക. സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുന്നത്. ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്.

മോട്ടോർ ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു. സ്കൂളിന്റെ രണ്ട് വാഹനങ്ങൾ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. റോഡ്സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും കൃത്യമായ ഡ്രൈവിംഗ് പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കുകയാണ് ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ. ബെൻഡാർവിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത, ഡിഡിഒ പ്രദീപ്, കെ.എസ്.ആർ.ടി.സി. ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!