മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

IMG_20250319_211947_(1200_x_628_pixel)

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.  ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ,  കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, വി അബ്ദുറഹിമാൻ, ജി.ആർ. അനിൽ, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ ബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, വി.എൻ. വാസവൻ, ഡോ. ആർ ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എം എം ഹസ്സൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം, ഇ പി ജയരാജൻ, ഒ രാജഗോപാൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി മത, സാമൂഹിക, വ്യവസായ, കായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ, എം എൽ എ മാർ, സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!