തിരുവനന്തപുരം:ജില്ലയിലെ വിവിധ താലൂക്ക് സപ്ലൈഓഫീസുകള്‍ക്ക് കീഴിലെ റേഷന്‍കടകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് ലൈസന്‍സികളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലെ അഴൂര്‍, ചിറയിന്‍കീഴ് പഞ്ചായത്തുകളിലെ യഥാക്രമം രണ്ട്, മൂന്ന്, എട്ട്, ഒമ്പത് വാര്‍ഡുകളിലേക്കായി ജനറല്‍ വിഭാഗത്തില്‍ ലൈസന്‍സികളെ നിയമിക്കുന്നതിന് ആറടിപ്പാത റേഷന്‍ ഡിപ്പോയില്‍ വിജ്ഞാപനം ചെയ്തിരിക്കുന്നു.
വര്‍ക്കല താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ ഇലകമണ്‍ പഞ്ചായത്തില്‍ 15-ാം വാര്‍ഡിലും നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ മാണിക്കല്‍ പഞ്ചായത്തില്‍ 20-ാം വാര്‍ഡിലും ഭിന്നശേഷി വിഭാഗത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
വിജ്ഞാപനം ചെയ്യുന്ന റേഷന്‍ ഡിപ്പോകള്‍ യഥാക്രമം വിളപ്പുറം, നേതാജിപുരം. കിളിമാനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭിന്നശേഷി വിഭാഗത്തിനായി മലയാമഠം റേഷന്‍ ഡിപ്പോയിലാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
നിശ്ചിത ഫോറത്തിലുള്ള എല്ലാ കോളങ്ങളും പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 7ന് വൈകീട്ട് 3ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറം സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.civilsupplieskerala.gov.in നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യാം. ലൈസന്‍സി നിയമനം സംബന്ധിച്ച സംശയങ്ങള്‍ക്ക് 0471-2731240 എന്ന നമ്പറില്‍ വിളിക്കുക.