തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനിയും ജലദോഷവും ബാധിച്ച കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള ഒരു കുട്ടി കഴിഞ്ഞദിവസം മരിച്ചിരുന്നു. എസ്എടി ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എങ്കിലും ഒരു കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിലെ രണ്ടാമത്തെ കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഫെബ്രുവരി 18-നാണ് ആദ്യത്തെ കുട്ടി മരിക്കുന്നത്