ശ്രീകാര്യം: നിരോധിത പുകയില ഉത്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളിയെ ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തു.
ബീഹാർ സ്വദേശിയും പാങ്ങോട് വാടകയ്ക്കു താമസിക്കുന്ന മുജാഹിദ് മൻസൂരിയാണ് (40) അറസ്റ്റിലായത്.
മൂന്ന് വെള്ളി ചാക്കുകളിലാക്കി സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയ 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.
ശ്രീകാര്യം പൗഡിക്കോണം വട്ടവിള ഭാഗത്ത് നിന്നാണ് പിടികൂടിയത്. കടകളിൽ ചില്ലറ കച്ചവടത്തിന് എത്തിക്കാനാണ് പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.