തിരുവനന്തപുരം:മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് 26.03.2025 തീയതി മുതൽ കുമരിചന്ത ജംഗ്ഷനിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡിൽ കുമരിചന്ത ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണ ജോലികൾ നടക്കുന്നത് കാരണം റോഡിന്റെ മദ്ധ്യഭാഗം മീഡിയൻ അടയ്ക്കുന്നതിനാൽ
അമ്പലത്തറ ഭാഗത്തു നിന്നും പൂന്തുറ, ഈഞ്ചക്കൽ ഭാഗത്തേക്കും പൂന്തുറ ഭാഗത്തു നിന്നും അമ്പലത്തറ, തിരുവല്ലം ഭാഗത്തേക്കും റോഡിന് കുറുകെയുള്ള വാഹന ഗതാഗതവും ഈഞ്ചക്കൽ ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്കു് പ്രധാന റോഡിലൂടെയുള്ള വാഹനഗതാഗതവും പൂർണമായും തടസ്സപ്പെടുന്നതിനാൽ അമ്പലത്തറ ഭാഗത്തു നിന്നും പൂന്തുറ, ഈഞ്ചക്കൽ ഭാഗത്തേക്കും പൂന്തുറ ഭാഗത്തു നിന്നും അമ്പലത്തറ, തിരുവല്ലം ഭാഗത്തേക്കും ഈഞ്ചക്കൽ ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്കുമുള്ള
വാഹനഗതാഗതത്തിന് 26.03.2025 തീയതി രാവിലെ 11.00 മണി മുതൽ നിർമ്മാണ പ്രവർത്തികൾ അവസാനിക്കുന്നതു വരെ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
അമ്പലത്തറ ഭാഗത്തു നിന്നും പൂന്തുറ, ഈഞ്ചക്കൽ ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങൾ കരിമ്പുവിള ജംഗ്ഷൻ വഴി തിരുവല്ലം ജംഗ്ഷൻ എത്തി യൂടേൺ തിരിഞ്ഞ് പൂന്തുറ, ഈഞ്ചക്കൽ ഭാഗത്തേക്ക് പോകേണ്ടതാണ്. അമ്പലത്തറ ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്ക് കുമരിചന്ത സർവീസ് റോഡ് വഴി ലൈറ്റ് വാഹനങ്ങൾക്ക് മാത്രം പോകാവുന്നതാണ്
പൂന്തുറ ഭാഗത്തു നിന്നും അമ്പലത്തറ, തിരുവല്ലം ഭാഗത്തേക്കു് പോകേണ്ട വാഹനങ്ങൾ കുമരിചന്ത ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡ് വഴി പരുത്തിക്കുഴി ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് എതിർവശം സർവീസ് റോഡ് വഴി പോകേണ്ടതാണ്.
ഈഞ്ചക്കൽ ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്ക് പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾ പരുത്തിക്കുഴി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡ് വഴി പോകേണ്ടതാണ്.
കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ കഴിയുന്നതാണ്.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 0471-2558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .