അടിമലത്തുറ: കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ഒരാൾ മരിച്ചു. മറ്റൊരു വിദ്യാർത്ഥിയെ കാണാനില്ല.
വെങ്ങാനൂർ പനങ്ങോട് ഗോകുലത്തിൽ ഗോപകുമാറിൻ്റെ മകൻ ജീവൻ (25) ആണ് മരിച്ചത്. പാറ്റൂർ സ്വദേശി ശ്രീ പാർത്ഥ സാരഥിയ്ക്കായി തിരച്ചിൽ നടക്കുകയാണ്.
ഇന്ന് 12 ഓടെയാണ് സംഭവം. മൂന്നംഗ സംഘമായി കടൽ തീരത്ത് എത്തി വിദ്യാർത്ഥികളിൽ രണ്ടു പേർ കുളിക്കുന്നിറങ്ങി. പെട്ടെന്നുണ്ടായ തിരയിൽ ഇവർ തിരയിൽപ്പെടുകയായിരുന്നു.
കരയിൽ നിന്ന വിദ്യാർത്ഥി ബഹളം വച്ചതോടെ ലൈഫ് ഗാർഡും തീരത്ത് പരിശീലനം നടത്തിയിരുന്ന കരസേനാ അംഗങ്ങളും രക്ഷാപ്രവർത്തനം നടത്തി. എന്നാൽ ജീവനെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരിച്ചു.