തിരുവനന്തപുരം: തീ പിടുത്ത സാഹചര്യങ്ങളിലെ സുരക്ഷാ തയാറെടുപ്പുകളുടെ വിലയിരുത്തലിന്റെ ഭാഗമായി വിമാനത്താവളത്തിൽ ടെർമിനൽ ഇവാക്വേഷൻ മോക്ക് എക്സർസൈസ് നടത്തി.
വിവിധ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് ഫയർ ആൻഡ് ലൈഫ് സേഫ്റ്റി പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് ഡ്രിൽ നടത്തിയത്.
രാവിലെ 9.30 ന് തുടങ്ങിയ മോക്ക് ഡ്രിൽ 10.15 ന് അവസാനിച്ചു. വിമാനത്താവള പ്രവർത്തനങ്ങൾക്ക് തടസ്സവും യാത്രക്കാർക്ക് അസൗകര്യവും ഒഴിവാക്കാൻ റൺവേ അടച്ചിട്ട സമയത്താണ് ഡ്രിൽ നടത്തിയത്.