കിളിമാനൂർ: കാട്ടുമ്പുറത്ത് മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെതുടർന്ന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു.
കാട്ടുമ്പുറം സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. പ്രതി അരുണിനെ(30) പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് വിവരം. മദ്യപാനത്തിനിടയിൽ ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും പ്രതി അരുൺ അഭിലാഷിനെ അടിച്ചുകൊലപ്പെടുത്തുകയുമായിരുന്നു. അരുണിനൊപ്പം ഒരു സ്ത്രീ കൂടിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്.