കോവളം : ലൈറ്റ്ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
കോട്ടയം ഉഴവൂർ സ്വദേശി ഗബ്രിയെ(30) ആണ് രക്ഷപ്പെടുത്തിയത്.വ്യാഴാഴ്ച വൈകീട്ട് 4.10-ഓടെയായിരുന്നു സംഭവം.
ഒഴുക്കിൽപ്പെട്ട് യുവാവ് കൈയുയർത്തി സഹായം തേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലൈഫ് ഗാർഡ് സൂപ്പർവൈസർ ഇൻചാർജ് ടി. വിജയന്റെ നേതൃത്വത്തിൽ ദീപു, ആകാശ്, അനീഷ് ബാബു, സർഫിങ് പരിശീലകൻ കണ്ണപ്പൻ എന്നിവരുൾപ്പെട്ട സംഘം യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.