നാഗർകോവിൽ: തിങ്കൾച്ചന്തയിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരിയുടെ പണം കവർന്ന മൂന്ന് സ്ത്രീകളെ പിടികൂടി.
ഒസൂർ സ്വദേശികളായ ലക്ഷ്മി,മല്ലിക,സംഗീത എന്നിവരാണ് പിടിയിലായത്. തിങ്കൾച്ചന്തയിൽ നിന്ന് നാഗർകോവിലിലേക്ക് പോകുന്ന ട്രാൻസ്‌പോർട്ട് ബസിലായിരുന്നു മോഷണം.
പണം കവരുന്നത് കണ്ട മറ്റ് യാത്രക്കാർ മല്ലികയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇരണിയൽ എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ട് കൂട്ടുപ്രതികളെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.