ചിറയിന്‍കീഴ്: ഇന്ന് ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍.
എ ആര്‍ ക്യാമ്പിലെ എസ് ഐ റാഫിയാണ് മരിച്ചത്. ഇന്ന് രാവിലെ അഴൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
തൈക്കാട് മേട്ടുക്കടയില്‍ ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് റാഫി താമസിച്ചുവന്നത്. ഇവിടെ നിന്നാണ് അഴൂരിലെ കുടുംബ വീട്ടിലേക്ക് അദ്ദേഹം പോയത്. അവിടെ ആരും ഉണ്ടായിരുന്നില്ല.
ഇന്ന് രാവിലെ നാട്ടുകാരാണ് റാഫിയുടെ മൃതദേഹം കണ്ടത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.