കഴക്കൂട്ടം: നാലരവയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു.
പള്ളിപ്പുറം പായ്ചിറ തളിയിൽ വീട്ടിൽ ഫാത്തിമയുടെ മകൾ ദുഅയ്ക്കാണ് നായയുടെ കടിയേറ്റത്.ഇന്നലെ രാവിലെ വീട്ടുകാരോടൊപ്പം പോകവെ ആനൂർ പള്ളിനടയിൽ വച്ചായിരുന്നു സംഭവം. ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിപ്പുറം പായ്ചിറ ഭാഗങ്ങളിൽ പലപ്രവാശ്യമായി തെരുവ് നായ്ക്കൾ കൂട്ടത്തോടെയെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായി പരാതിയുണ്ട്. ഒരാഴ്ച മുമ്പ് നായ്ക്കൾ കൂട്ടത്തോടെയെത്തി പള്ളിപ്പുറം സ്വദേശി രാജേഷിന്റെ വീട്ടിലെ 15 വളർത്തുകോഴികളെ കൊന്നിരുന്നു. നായ്ക്കളുടെ ശല്യംകാരണം കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്.