ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറ്റ്

IMG_20250402_094126_(1200_x_628_pixel)

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.ഇന്ന് രാവിലെ  9നും 9.30നും മദ്ധ്യേയാണ് കൊടിയേറ്റ്.

10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ തയാറാക്കുന്ന വേട്ടക്കളത്തിലാണ് പള്ളിവേട്ട.വാദ്യഘോഷങ്ങളില്ലാതെ പടിഞ്ഞാറേ നടവഴി ശ്രീപദ്മനാഭ സ്വാമിയേയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയേയും നരസിംഹ മൂർത്തിയേയും വേട്ടക്കളത്തിലേക്ക് എഴുന്നള്ളിക്കും.

ക്ഷേത്രസ്ഥാനി പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്ത് വേട്ട നിർവഹിച്ചശേഷം വാദ്യഘോഷങ്ങളോടെ മടങ്ങും.

11ന് വൈകിട്ട് 5ന് പടിഞ്ഞാറേ നടവഴി ആറാട്ടുഘോഷയാത്ര ആരംഭിക്കും. ശംഖുംമുഖം ആറാട്ടുകടവിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങളെ സമുദ്രത്തിൽ ആറാടിക്കും.ഇന്ന് രാത്രി 8.30ന് സിംഹാസന വാഹനത്തിൽ ഉത്സവ ശ്രീബലി.

നാളെ അനന്ത വാഹനത്തിലും മറ്റന്നാൾ കമല വാഹനത്തിലും 5ന് പല്ലക്കിലും 6ന് ഗരുഡവാഹനത്തിലും 7ന് ഇന്ദ്രവാഹനത്തിലും 8ന് പല്ലക്കിലും 9ന് ഗരുഡവാഹനത്തിലുമാണ് ഉത്സവശ്രീബലി എഴുന്നള്ളത്ത്. 10ന് ഗരുഡവാഹനത്തിൽ പള്ളിവേട്ട എഴുന്നള്ളത്ത്.ഉത്സവദിനങ്ങളിൽ കിഴക്കേനട,തുലാഭാര മണ്ഡപം,ശ്രീപാദമണ്ഡപം എന്നിവിടങ്ങളിൽ കലാപരിപാടികൾ അരങ്ങേറും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!