തിരുവനന്തപുരം:അരുവിക്കരയിലെ ജലശുദ്ധീകരണശാല നിറുത്തിവച്ച് നഗരത്തിലെ മൂന്നിടത്ത് വാട്ടർ അതോറിട്ടി നടത്തിയ അറ്റകുറ്റപ്പണി പൂർത്തിയായി.
നിശ്ചിത സമയത്തിന് 15 മണിക്കൂറിന് മുമ്പുതന്നെ പണികൾ പൂർത്തിയായെന്നും അരുവിക്കരയിൽ നിന്നുള്ള ജലവിതരണം പുനഃരാരംഭിച്ചെന്നും അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയോടെ നഗരത്തിലെ എല്ലായിടത്തും വെള്ളമെത്തുമെന്നാണ് കരുതുന്നത്.പി.ടി.പി നഗറിൽ വാൽവുകൾ ഘടിപ്പിക്കുന്നതും കരമന ശാസ്ത്രിനഗറിൽ അലൈൻമെന്റ് മാറ്റുന്നതുമായ പണികളാണ് ബുധനാഴ്ച രാവിലെ 8 മുതൽ ആരംഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ 8 വരെ ജലവിതരണം നിറുത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നു