ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം

IMG_20240515_115641_(1200_x_628_pixel)

നെയ്യാറ്റിന്‍കര: ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകില്‍വെച്ചായിരുന്നു സംഭവം.ധനുവച്ചപുരം ഐടിഐയിലെ മൂന്നുവിദ്യാര്‍ഥിനികള്‍ തമ്മിലാണ് കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായത്.

ഹോളി ആഘോഷദിവസം ഈ വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചതെന്നാണ് വിദ്യാര്‍ഥിനികളുടെ മൊഴി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!