പേയാട്: നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതത്തൂണിലിടിച്ച് യാത്രക്കാരൻ മരിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരൻ പേയാട് ചെറുകോട് ദേവീമന്ദിരത്തിൽ എം.എസ്. മനോജ്കുമാർ(46) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ തിരുമല പാങ്ങോട് സൈനികകേന്ദ്രത്തിന്റെ മൈതാനത്തിനു സമീപമാണ് അപകടമുണ്ടായത്.
പൂജപ്പുര പോലീസ് കേസെടുത്തു. ഭാര്യ: അജിത. മക്കൾ: ദേവിക, അനാമിക