ശ്രീകാര്യം: കാര്യവട്ടം കാംപസിലെ വിദ്യാർഥിനിക്ക് അജ്ഞാതൻ തപാലായി അയച്ച പാഴ്സലിൽ കഞ്ചാവ് കണ്ടെത്തി.
വെള്ളിയാഴ്ചയാണ് സംഭവം. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ അയച്ച പാഴ്സലിൽ 4 ഗ്രാം കഞ്ചാവാണുണ്ടായിരുന്നത്.
ഉടൻതന്നെ കോളേജിലെ ഡിപ്പാർട്ട്മെൻറ് അധികാരിയെ വിവരം അറിയിച്ചു. കോളേജ് അധികൃതർ ശ്രീകാര്യം പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് കാംപസിൽ എത്തി പരിശോധന നടത്തി.
വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.