തിരുവനന്തപുരം : കന്യാകുമാരി തീരത്ത് ശനിയാഴ്ച രാവിലെ 11.30 മുതൽ രാത്രി 11.30 വരെ
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ ഉണ്ടാകുന്നതിനാൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകടമേഖലകളിൽനിന്ന് നിർദേശാനുസരണം മാറിത്താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചു.