വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നർ നീക്കം അഞ്ച് ലക്ഷം കടന്നു.
246 കപ്പലുകളിൽ നിന്ന് 501847കണ്ടെയ്നർ ചരക്കാണ് നീക്കിയത്.കമ്മിഷനിംഗിന് മുൻപാണ് വിഴിഞ്ഞത്തിന്റെ ഈ നേട്ടം. ആദ്യഘട്ടത്തിൽ വാർഷിക ശേഷിയായി 10 ലക്ഷം ടി.ഇ.യു ആണ് കണക്കാക്കിയിട്ടുള്ളത്.
2024 ജൂലായിലാണ് വിഴിഞ്ഞത്ത് ട്രയൽ റൺ ഓപ്പറേഷൻ തുടങ്ങിയത്.കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങിയത് 2024 ഡിസംബറിലാണ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് തുറമുഖത്തിന്റെ പ്രാധാന്യവും വിഴിഞ്ഞം പോർട്ട് അധികൃതരുടെ കാര്യക്ഷമതയുമാണ് തെളിയിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതിന്റെ റെക്കാഡും കഴിഞ്ഞ ദിവസം തുറമുഖം നേടി