ആറ്റിങ്ങൽ: റൂറൽ ഡാൻസാഫ് നടത്തിയ പരിശോധനയിൽ 52 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിലായി.
ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്നുമായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. കഴക്കൂട്ടത്തെ ഒരു സ്പായിലെ ജീവനക്കാരിയായ അഞ്ജു, ചിറയിൻകീഴ് സ്വദേശി ജെഫിൻ, ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇവർ ബെംഗളൂരുവിൽ നിന്ന് ഒരു സ്വകാര്യ ബസ്സിൽ വന്നിറങ്ങിയ ശേഷം മറ്റൊരു വാഹനത്തിൽ കഴക്കൂട്ടം ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്. ഇവർ സ്ഥിരമായി ലഹരിമരുന്ന് കടത്തുന്നവരാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.