തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും.
എംഎസ്‍സിയുടെ തുർക്കി എന്ന കപ്പലാണ് ഉച്ചയോടെ തീരമണയുന്നത്.
ലോകത്തെ ഏറ്റവും വലിയ കപ്പൽ എംഎസ് സിയുടെ പടുകൂറ്റൻ ചരക്ക് കപ്പൽ. ഇതിന് 399.93 മീറ്റർ നീളവും 61.33 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുണ്ട്.
ആറ് കപ്പലുകളിലൊന്നാണ് എംഎസ് സി തുർക്കി.1995 മുതൽ ലോകത്തെ എല്ലാ പ്രധാന കപ്പൽ റൂട്ടിലും ചരക്കെത്തിക്കുന്ന വമ്പത്തി. സിംഗപ്പൂരിൽ നിന്നാണ് എംഎസ് സി തുർക്കി വിഴിഞ്ഞത്തേക്ക് എത്തുന്നത്.
പ്രതിവർഷം രണ്ട് ലക്ഷം കണ്ടെനറുകൾ വരെ കൈകാര്യം ചെയ്യുന്ന എംഎസ് സി തുർക്കി, വിഴിഞ്ഞത്ത് അടുക്കുമ്പോൾ ചരിത്രമാണ്. ഇതുവരെ ഒരിന്ത്യൻ തുറമുഖത്തിലും ഇത്ര വലിയ കപ്പലിന് ബർത്ത് ചെയ്യാനായിട്ടില്ല.
വിഴിഞ്ഞത്ത് എത്തുന്ന 257ആമത്തെ കപ്പലാണ് എംഎസ് സി തുർക്കി. വിഴിഞ്ഞം വഴി യൂറോപ്പിലേക്കുള്ള എംഎസ്‍സിയുടെ പ്രതിവാര ഡേജ് സർവീസിന്റെ ഭാഗമായാണ് തുർക്കിയെത്തുന്നത്.