തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ
സുഗമമായ നടത്തിപ്പിനായി ഏപ്രിൽ 11 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നാല് മണിക്കൂറിലധികം നിർത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (ടിയാൽ) ചൊവ്വാഴ്ച അറിയിച്ചു.
ഏപ്രിൽ 11 ന് വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയായിരിക്കും വിമാന സർവീസുകൾ നിർത്തിവയ്ക്കുകയെന്ന് ടിയാൽ അറിയിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളിൽ ലഭ്യമാണ്.