തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എം എസ് സി ‘തുർക്കി’ വിഴിഞ്ഞത്ത് നങ്കൂരമിട്ടു.
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 257-ാമത്തെ കപ്പലാണ് എം എസ് സി തുർക്കി എന്നത് ഈ നേട്ടത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഏകദേശം 24,346 ഇരുപതടി കണ്ടെയ്‌നർ യൂണിറ്റുകൾ വരെ വഹിക്കാൻ ശേഷിയുള്ള കപ്പലാണിത്. സിംഗപ്പൂരിൽ നിന്നാണ് എംഎസ്സി തുർക്കി വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.
കപ്പൽ എത്തിയ ഉടൻ തന്നെ ടഗ്ഗുകൾ ഉപയോഗിച്ച് അതിനെ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇവിടെ ചരക്ക് ഇറക്കിയ ശേഷം കപ്പൽ അടുത്ത യാത്രയ്ക്കായി ഘാനയിലേക്ക് പോകും