തുല്യതാ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

IMG_20240508_130900_(1200_x_628_pixel)

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനത്തിന് അപേക്ഷ ക്ഷണിച്ചു.

പത്താംതരം തുല്യതയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 17 വയസ് പൂര്‍ത്തിയായിരിക്കണം. ഏഴാം ക്ലാസ് വിദ്യാഭ്യാസം നേടിയിരിക്കണം. ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 22 വയസ് പൂര്‍ത്തിയായിരിക്കണം. പത്താം ക്ലാസ്/ തത്തുല്യ യോഗ്യത നേടിയിരിക്കണം.

എസ്.സി/ എസ്.ടി, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് സൗജന്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് , നഗരസഭ, ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതാണ്.

ജില്ലയിലെ എല്ലാ ബ്ലോക് , നഗരസഭാ മേഖലകളിലും പഠന കേന്ദ്രങ്ങള്‍ ഉണ്ട്. ക്ലാസുകള്‍ അവധി ദിവസങ്ങളിലാണ് നടത്തുന്നത്.

ഗ്രാമപഞ്ചായത്ത് , നഗരസഭകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ മേഖേനെ കോഴ്‌സുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പത്താംതരം തുല്യതയ്ക്ക് 1950 രൂപയും, ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്ക് 2600 രൂപയുമാണ് ഫീസ്. ഓണ്‍ലൈനായി www.literacymissionkerala.org എന്ന വെബ്സൈറ്റിലൂടെയും അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ രജിസ്ട്രേഷന്റെ പ്രിന്റ് ഔട്ട്, ഫീസ് അടച്ചരേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലോ ഗ്രാമപഞ്ചായത്ത് / നഗരസഭാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരെയോ ഏല്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847723899.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!