തിരുവനന്തപുരം; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
വാഴപ്പള്ളി ജംഗ്ഷൻ മുതൽ മിത്രാനന്ദപുരം, ഫോർട്ട് സ്‌കൂൾ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതൽ ഈഞ്ചക്കൽ, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലുമാണ് നിയന്ത്രണം.ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും.
ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്നസമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡിൽ ഈഞ്ചക്കൽ ജംഗ്ഷനിൽ ഗതാഗതം തടസ്സപ്പെടും.
ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകിട്ട് 3 മുതൽ വാഴപ്പള്ളി ജംഗ്ഷൻ,പടിഞ്ഞാറേ കോട്ട, ശ്രീകണ്‌ഠേശ്വരം പാർക്ക്,പത്മവിലാസം റോഡ്,കൊത്തളം ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ കൂടിയുള്ള വാഹനഗതാഗതം വഴിതിരിച്ചു വിടും. ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ട വാഹനയാത്രക്കാർ കല്ലുംമൂട്,പൊന്നറ,വലിയതുറ വഴിയാണ് പോകേണ്ടത്.