തിരുവനന്തപുരം: കരമന-കളിയിക്കാവിള പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
വെള്ളായണി കീര്‍ത്തി നഗര്‍ തിരുവോണത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കരമന കാലടി സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്.
നേമം യുപി സ്‌കൂളിന് സമീപത്ത് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് ഭാഗത്തേയ്ക്ക് വരികയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് ഇടിച്ചത്.
നേമത്ത് തണ്ണിമത്തന്‍ വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരനായ മണികണ്ഠൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടില്‍ പോകുന്നതിനിടെയാണ് അപകടം